
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആലപ്പുഴയിൽ നിന്നെത്തിയ ഇൻ്റേണൽ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി. പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത് .
മിക്ക ഹോട്ടലുകളും പ്രവർത്തിക്കുന്നത് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ്.
കല്ലിശ്ശേരിയിലും തിരുവൻവണ്ടൂരിലും വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ ഹോട്ടലുകൾ ,ബേക്കറികൾ തുടങ്ങിയവയ്ക്ക് 10000 രൂപ പിഴ ഈടാക്കുകയും പ്രാവിൻ കൂടിനു സമീപം മഴുക്കീറിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അടച്ചുപൂട്ടാൻ ലറ്റർ നൽകിയതായും ഇവിടെ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തതായും
ഉദ്യോഗസ്ഥർ പറഞ്ഞു. ചില കടകളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് സാധനങ്ങളും പിടിച്ചെടുത്ത് പിഴ ഈടാക്കി. തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഒരു വീട്ടിലൂണ് സംരംഭം ഒഴികെ ബാക്കി എല്ലാ ഭക്ഷണ ശാലകളിലും വൃത്തിഹീന സാഹചര്യമാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ഡലകാല ഉത്സവ സീസൺ അടുത്തെത്തിയ സാഹചര്യത്തിൽ പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്റേണൽ വിജിലൻസ് ഓഫീസർ - ജി സുനിൽകുമാർ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ - സുജിത് കുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്.എസ്, ഹെൽത്ത് ഇൻസ്പെക്ടർ വിജീഷ് വിശ്വൻ, ലൈജു, ശുചിത്വമിഷൻ കോർഡിനേറ്റർ അശ്വതി പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു











